വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് നഗരസഭ ജീവനക്കാരന് യുവതിയുടെ മര്‍ദ്ദനം; പോലീസ് കേസെടുത്തു; ജീവനക്കാരനെതിരെയും കേസ്

മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ ജീവനക്കാരന് മര്‍ദനമേറ്റു. തര്‍ക്കത്തിനിടെ ഓഫീസ് അസി.രാഹുല്‍ (33) നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒഴക്കോടി സ്വദേശിനി ശോഭ ജയനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി കൈകൊണ്ട് മര്‍ദിച്ചുവെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.എന്നാല്‍ പരാതി നല്‍കാന്‍ ചെന്ന തന്നെ മര്‍ദിച്ചതായുള്ള ശോഭയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശോഭ, ഭര്‍ത്താവ് ജയന്‍ എന്നിവരുടെ ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടി നീക്കിയെന്ന് ആരോപിച്ചായിരുന്നു നഗരസഭ സെക്രട്ടറിയോട് തട്ടിക്കറിയത്. ഇത് തടയാന്‍ ശ്രമിക്കുമ്പോഴാണ് രാഹുലിന് മര്‍ദ്ദനമേറ്റതെന്ന് ജീവനക്കാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍