ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങി

തലപ്പുഴ: തലപ്പുഴ വെണ്‍മണി കൊളങ്ങോട് ജനവാസ മേഖലയില്‍ കാട്ടു പോത്ത് ഇറങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകള്‍ ജലവാസ മേഖലയില്‍ ഇറങ്ങിയത് കഴിഞ്ഞ ഏതാനും മാസം മുമ്പ് ഈ പ്രദേശത്ത് ഇറങ്ങിയ കാട്ടുപോത്തുകള്‍
പ്രദേശത്തെ പുളിക്കല്‍ അപ്പച്ചന്റെ വാഴകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു
കാട്ടുപോത്തുകള്‍ വീണ്ടും എത്തിയതോടെ പ്രദേശത്തെ വാഴക്കര്‍ഷകര്‍ ആശങ്കയിലാണ്
വനപാലകര്‍ സ്ഥലത്ത് എത്തി കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് ഓടിച്ചു. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍