OPEN NEWSER

Tuesday 21. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിള്‍ സെല്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു

  • S.Batheri
17 Oct 2025

നൂല്‍പ്പുഴ: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയിറ്റ് ട്രെയിനറും സിക്കിള്‍ ആന്റ് പാലിയേറ്റീവ് ബ്ലോക്കും ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മസ്തിഷാകാഘാതവും അപകടങ്ങളും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ശരീരം തളര്‍ന്നുപോകുന്നവര്‍ക്ക് ഫിസിയോതെറാപ്പി ചികിത്സയിലൂടെ എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും പരിശീലനം നല്‍കുന്നതിനുള്ള സംവിധാനമാണ് നൂല്‍പ്പുഴയില്‍ സ്ഥാപിച്ച ജിഗെയ്റ്റര്‍. വയനാട് പാക്കേജില്‍ നിന്ന് രണ്ടര കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈ സംവിധാനം സ്ഥാപിക്കുന്നത്. 

ആരോഗ്യ മേഖലയില്‍ വയനാടിന്റെ ചിരകാല സ്വപ്നങ്ങള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് നൂല്‍പ്പുഴയിലെ ജിഗെയ്റ്റര്‍. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ഇതുവരെ റോബോട്ടിക് ഗെയിറ്റ് ട്രെയിനര്‍ ഉണ്ടായിരുന്നത്. അരിവാള്‍കോശ രോഗികള്‍ക്കായുള്ള വാര്‍ഡും പെയിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററും ഉള്‍പ്പെട്ട പുതിയ കെട്ടിടവും ആശുപത്രിയിലെ ഓഡിയോളജി വിഭാഗവും കല്ലൂര്‍ തേലംമ്പറ്റ ആയുഷ്മാന്‍ ആരോഗ്യ മന്ദിറും മന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ സിക്കിള്‍ സെല്‍ ബ്ലോക്കില്‍  10 കിടക്കകളുള്ള റിഹാബ് സെന്ററും കണ്‍സള്‍ട്ടിങ് സെന്ററുകളും ഫിസിയോതെറാപ്പി, സ്!പീച്ച് തെറാപ്പി മുറികളും വാര്‍ഡുകളുമാണുള്ളത്.

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈദലവി, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഓമന പങ്കളം, മിനി സതീശന്‍, അനില്‍ എം.സി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അനൂപ്, മണി സി ചോയിമൂല, എം.എ അസൈനാര്‍, നിര്‍മിതി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത്, നൂല്‍പ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബെന്നി കൈനിക്കല്‍, വാര്‍ഡ് അംഗം അനീഷ് പിലാക്കാവ്, ഐ.ഡി.ബി.ഐ ബാങ്ക് ജനറല്‍ മാനേജര്‍ എം.സി സുനില്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ദിവ്യ എം നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. 


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്; മുണ്ടക്കൈ ചൂരല്‍മല ഉപജീവന സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ചെയ്തു
  • അതിജീവന പാതയില്‍ കുടുംബശ്രീയുടെത് സമാനതകളില്ലാത്ത ഇടപെടല്‍: മന്ത്രി എം.ബി രാജേഷ്; മുണ്ടക്കൈ ചൂരല്‍മല ഉപജീവന സംരംഭങ്ങള്‍ക്ക് ധനസഹായ വിതരണം ചെയ്തു
  • വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്.
  • മലപ്പുറത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു
  • ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങി
  • സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഭിനവ് സ്വന്തം പോള്‍വള്‍ട്ടില്‍ മത്സരിക്കും
  • സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു
  • വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി
  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
  • കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show