വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി

ബത്തേരി: വനം വന്യജീവി മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരില്‍ വനം വകുപ്പ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ നേതൃത്വത്തില്‍
ആദ്യമായാണ് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനമേഖലയോട് ചേര്‍ന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സെമിനാറിന്റെ മുഖ്യലക്ഷ്യം.
മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് കേന്ദ്ര വന നിയമങ്ങളില്‍ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 1970 1972 കാലയളവില്‍ വനം കൈയേറ്റം, മന്യമൃഗ വേട്ട എന്നിവ രൂക്ഷമായിരുന്ന കാലഘട്ടത്തില്‍ ആഗോള തലത്തില്‍ പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നേരിട്ടിരുന്നു. പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങള്‍ പരിഹരിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമങ്ങള്‍ 2016 ല്‍ നാം സ്വീകരിച്ചതാണ്. നിലവില്‍ വനം വകുപ്പ് അഭിമുഖീകരിക്കുന്ന മനുഷ്യവന്യ ജീവി സംഘര്‍ഷം നേരിടാനും തുടര്‍ന്നുള്ള നിയമ നടപടികളില്‍ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരു നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിയമങ്ങള്‍ രൂപപ്പെടേണ്ടത്. നാടിനെ ബാധിക്കുന്ന പ്രശ്‌ന പരിഹാരത്തിന് കാലഘട്ടത്തിന് അനുസ്യതമായി ക്രിയാത്മക ഇടപ്പെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്.
വന നിയമങ്ങളില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാവും വിധം ഇളവുകള്‍ നല്‍കണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സെമിനാറില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിളിറ്റി വിഭാഗം 200 ക്യാമറ ട്രാപ്പുകള്‍ മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. ജൈവ വൈവിധ്യങ്ങളുടെ കാവല്‍ക്കാരായ വനം വകുപ്പ് വന്യമൃഗ മനുഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു സെമിനാറില്‍ പറഞ്ഞു. വന മേഖലയോട് ചേര്‍ന്ന പ്രദേശത്ത് ജനപങ്കാളിത്തത്തോടെയാണ് വകുപ്പ് ഇടപെടല്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷനായ പരിപാടിയില്‍
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി പുകഴേന്തി, എ.ഡി.എം കെ. ദേവകി, സുല്‍ത്താന്‍ ബത്തേരി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. അസൈനാര്‍, ജസ്റ്റിന്‍ ബേബി, തിരുനെല്ലി പൂതാടി ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, മിനി പ്രകാശ്
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഇക്കോ ഡെവലപ്‌മെന്റ് ആന്‍ഡ് െ്രെടബല്‍ വെല്‍ഫയര്‍ ഡോ. ജസ്റ്റിന്‍ മോഹന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍ കുമാര്‍, വനംവകുപ്പ്
ഉദ്യോഗസ്ഥര്‍, വിഷയ വിദഗ്ധര്‍, ജനപ്രതിനിധികള്‍,വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍