വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

മാനന്തവാടി: വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മാനന്തവാടി പോലീസ് പിടികൂടി. വാഴവറ്റ കേളമാരിയില്‍ വീട്ടില്‍ ജിതിന്‍ കെ.എസ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രികാല പരിശോധനക്കിടെ മാനന്തവാടി എഎസ്‌ഐ ജോയിസ്, സിപിഒ ജബിന്‍ പ്രസാദ് എന്നിവര്‍ മാനന്തവാടി ടൗണില്‍ വെച്ച് ജിതിന്‍ ഓടിച്ചു വന്ന പിക്കപ്പ് വാഹനം കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്ന പോലീസ് പിക്കപ്പ് തടഞ്ഞുനിര്‍ത്തി വാഹനം ഓടിച്ച ജിതിനെ ചോദ്യം ചെയ്യവേ മദ്യലഹരിയില്‍ ആയിരുന്ന ജിതിന്‍ പോലീസിനെ അസഭ്യം പറയുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജിതിനെ കസ്റ്റഡിയിലെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുന്നതിനിടയില്‍ ഇയ്യാള്‍ ഡോക്ടറുടെയും, ജീവനക്കാരുടെയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി റഫീഖിന്റെ നേതൃത്വത്തില്‍ ജുനിയര്‍ എസ്.ഐ അതുല്‍ മോഹനന്‍ , എ എസ് ഐ റോയ്‌സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍