വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനോത്സവം നാളെ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

മാനന്തവാടി: വയനാട് ഗവ മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് പ്രവേശനോത്സവം നാളെ (ഒക്ടോബര്‍ 17) ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എം.ബി.ബി.എസ് ബാച്ചില്‍ 41 വിദ്യാര്‍ത്ഥികളാണ് ഇതുവരെ പ്രവേശനം നേതിയത്. 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് വയനാട് മെഡിക്കല്‍ കോളേജില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചത്. ഇതില്‍ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.പ്രവേശനോത്സവത്തില്‍ പട്ടികജാതിപട്ടികവര്‍ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും.
എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പ്രസിഡന്റുമാരായ ജസ്റ്റിന്‍ ബേബി, ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍സി ജോയ്, അംബിക ഷാജി, സുധി രാധാകൃഷ്ണന്‍, ലക്ഷ്മി ആലക്കാമുറ്റം,പി. വി ബാലകൃഷ്ണന്‍, ബ്രാന്‍ അഹമ്മദ് കുട്ടി, നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഡി അരുണ്‍ കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി. മോഹന്‍ദാസ്, ഡി.പി.എം സമീഹ സൈതലവി, മെഡിക്കല്‍ കോളേജ് പ്രിന്‍സപ്പല്‍ ഡോ. ആര്‍. ചാന്ദിനി, സുപ്രണ്ട് കെ.എം സച്ചിന്‍, മാനന്തവാടി ഗവ ബി.എസ്.സി നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ റസിയ, പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജി തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍