ഉദ്ഘാടനം ചെയ്യാനിരുന്ന അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് കാട്ടാന തകര്‍ത്തു

മാനന്തവാടി: ഒക്ടോബര്‍ 18 ന് ഉദ്ഘാടനം ചെയ്യാനിരുന്ന അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് കാട്ടാന തകര്‍ത്തു. ഇന്നലെ രാത്രിയോടെയാണ് കാട്ടാന ഫെന്‍സിങ് തകര്‍ത്തത്. കൂടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ 3.6 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു പുത്തന്‍ സാങ്കേതികതയോടെ ഫെന്‍സിങ് നിര്‍മ്മാണം നടത്തിയത്. ഒക്ടോബര്‍ 14 നിശ്ചയിച്ച ഉദ്ഘാടനം 18 നേക്ക് നീട്ടിവെക്കുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാന ഫെന്‍സിങ് തകര്‍ത്തത്. എന്നാല്‍ അയണ്‍ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിംഗിന്റെ സമീപത്ത് വനംവകുപ്പ് താത്കാലികമായി സ്ഥാപിച്ച വൈദ്യുതി വേലി കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതിനാലാണ് കാട്ടാന അയണ്‍ക്രാഷ് പൊളിച്ചതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ചെറിയഭാഗമാണ് ആന പൊളിച്ചതെന്നും, ഇത് നാളെ തന്നെ പുനഃസ്ഥാപിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍