കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മാനന്തവാടി: വീട്ടില്‍ നിന്നും കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടില്‍ ഗോവിന്ദന്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇദ്ധേഹത്തെ കാണാതായത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കള്‍: അക്ഷയ്, ആര്‍ദ്ര.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍