പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതികളിലെ ഒഴിവാക്കലുകളും ഭേദഗതികളും പുതിയ പദ്ധതികളുമാണ് പരിഗണനയ്ക്ക് വന്നത്. ഇവയ്ക്ക് യോഗം അംഗീകാരം നല്‍കി.16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 21 ഹെല്‍ത്ത് പാക്കേജുകള്‍ക്കും ആസുത്രണ സമിതി അംഗീകാരം നല്‍കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എസ്. ശ്രീജിത്ത്, ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബു, ആസൂത്രണ സമിതി അംഗം എ.എന്‍ പ്രഭാകരന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍