പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

കല്‍പ്പറ്റ: പോളിയോ രഹിത സമൂഹം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതിയംഗം അഡ്വ. എ.പി മുസ്തഫ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പോളിയോ വാക്‌സിന്‍ രോഗ പ്രതിരോധത്തിന്റെ പ്രാധാന്യവും വാക്‌സിനേഷന്‍ സമയത്ത് രക്ഷിതാക്കള്‍ പാലിക്കേണ്ട മുന്‍കരുതലുകളും വിശദീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരുന്നു ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്.ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ബസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി എത്തുന്ന 22 കേന്ദ്രങ്ങളിലായി ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിച്ചു. വാക്‌സിനേഷനായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികള്‍ക്കായി മൊബൈല്‍ ടീമുകളും പ്രവര്‍ത്തിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പോളിയോ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം നടത്തി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനത്തില്‍
കല്‍പ്പറ്റ ഗവ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശുഭ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സമീഹ സൈതലവി, സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോര്‍സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, സ്‌റ്റേറ്റ് സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ വി.പി മുസ്തഫ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ലയണ്‍സ് പ്രസിഡന്റ് ഡോ. റോജര്‍ സെബാസ്റ്റ്യന്‍, ഐ.എം.എ സെക്രട്ടറി ഡോ. സ്മിത വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി കുഞ്ഞുങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍