ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷംസുവിന് നാടിന്റെ യാത്രാമൊഴി

എടവക: എടവക പഞ്ചായത്തിലെ പാലമുക്ക് പ്രദേശവാസികളോടൊപ്പം നാടിന്റെ നാനാഭാഗത്തുള്ളവരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ഷംസുവിന് അന്ത്യയാത്രാമൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേയില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ഷംസു മരണപ്പെട്ടത്. നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്തും, കായിക രംഗത്തും ഏറെ സജീവമായിരുന്നു ഷംസു. പൊടുന്നനേയുള്ള അദ്ധേഹത്തിന്റെ വേര്‍പാട് നാടിന് അവിശ്വസനീയമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി, സിപിഐഎം വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖ്, തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രാത്രി 10 മണിയോടെ പള്ളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബടക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
8ium4s
8ium4s