വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

ഹുന്‍സൂര്‍: കര്‍ണാടക ഹുന്‍സൂരിന് സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ മാനന്തവാടി പാലമൊക്ക് പിട്ട് ഹൗസില്‍ ഷംസുദ്ധീന്‍ (36), കോ ഡ്രൈവര്‍ കോഴിക്കോട് മലാപറമ്പ് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന 20 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന ഡിഎല്‍ടി ട്രാവല്‍സിന്റെ ബസ്സും, സിമന്റ് ചാക്കുകള്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹുന്‍സൂരില്‍ നിന്നും ആറ് കിലോമീറ്ററോളം മാറിയാണ് അപകടം സംഭവിച്ചത്.അമ്മദിന്റെയും, മറിയത്തിന്റെയും മകനാണ് ഷംസു.
ഭാര്യ: ഉമൈബ. അമന്‍ സിയാന്‍, അര്‍ബ സൈനബ എന്നിവര്‍ മക്കളും, ഷാഫി, ഷംസീറ, ഷാഹിറ എന്നിവര്‍ സഹോദരങ്ങളുമാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍