ദുരന്ത ബാധിതരും നമ്മുടെ പൗരന്‍മാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുത്തി തള്ളാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ദുരന്തബാധിതരും രാജ്യത്തെ പൗരന്‍മാരാണെന്നത് മറക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി വായ്പകളെടുത്തിരുന്ന ദുരന്ത ബാധിതര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ണനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന ഹൈക്കോടതിയില്‍ അറിയിച്ചതോടെ ദുരന്തം അതിജീവിച്ച മനുഷ്യര്‍ വീണ്ടും ആശങ്കയിലാണ്ടിരിക്കുകയാണ്. അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ സകല പ്രതീക്ഷങ്ങളും ഇല്ലാതാക്കുന്നതാണ് കേന്ദ്ര സമീപനം. ദുരന്ത ബാധിതരോട് മനുഷ്യത്വപരമായ സമീപനം കാണിക്കുന്നതിന് പകരം ജീവിതത്തെ കൂടുതല്‍ ദുരന്തമാക്കുന്ന നടപടിയായികേന്ദ്ര സര്‍ക്കാര്‍ എടുത്തത്. ഈ മനുഷ്യത്വരഹിത തീരുമാനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍