കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദുരന്ത ബാധിതരോടുള്ള ക്രൂരത: കെ.റഫീഖ്.

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ നിലപാട് അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍