ദേശീയ വനിതാ ട്വന്റി 20: സജന സജീവന്‍ കേരളത്തെ നയിക്കും

തിരുവനന്തപുരം: ദേശീയ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് മുതല്‍ പഞ്ചാബില്‍ തുടങ്ങും. ഉത്തര്‍പ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ താരമായ സജന സജീവനാണ് കേരള ക്യാപ്റ്റന്‍. ആശ എസും ടീമിലുണ്ട്.കേരള ടീം: സജന സജീവന്‍ (ക്യാപ്റ്റന്‍), ഷാനി ടി., ആശ എസ്., അക്ഷയ എ., ദൃശ്യ ഐ.വി., വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ. ജയിംസ്, നജല സി.എം.സി., വൈഷ് എം.പി., അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ.എസ്., ഇസബെല്‍ മേരി ജോസഫ്, അനന്യ കെ. പ്രദീപ്. തെലങ്കാനയുടെ വി. പ്രണവി ചന്ദ്രയും മധ്യപ്രദേശിന്റെ സലോണി ഡങ്കോറും ടീമിനൊപ്പമുണ്ട്. ദേവിക പല്‍ശി കാറാണ് കോച്ച്. അസിസ്റ്റന്റ് കോച്ച്: ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനു അശോക്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍