വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന സദസ്സ്

പടിഞ്ഞാറത്തറ: വികസന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന വികസന സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനം പൂര്‍ണ്ണമാവണമെങ്കില്‍ ജനപ്രതിനിധികള്‍ താഴെത്തട്ടിലെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ആശയങ്ങള്‍ കൃത്യതയോടെ മനസിലാക്കി നിര്‍വഹണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ വികസന പദ്ധതികള്‍ സംബന്ധിച്ച് അവബോധമുള്ളവരാവണം. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായമാണ് ജനപ്രതിനിധികള്‍ അടിസ്ഥാനമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതികളിലെ കുടിവെള്ള പ്രശ്‌നങ്ങളില്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തണമെന്ന് വികസന സദസിലെ ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച മുതല്‍ കൂട്ടാവാന്‍ ഉതകുന്ന കുറ്റിയാംവയല്‍ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. ബാണാസുര സാഗറിലേക്കുള്ള റോഡുകളുടെ വീതികൂട്ടി സഞ്ചാരയോഗ്യമാക്കാനും പൂഴിത്തോട് ബദല്‍ പാത പ്രവര്‍ത്തികളില്‍ വേഗത്തിലാക്കാന്‍ ഭരണസമിതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതികള്‍ വ്യാപിപ്പിക്കുക, ലൈഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കുക, ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ തുടങ്ങീയ വിവിധ ആവശ്യങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി.
പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് അംഗം റഷീദ് വാഴയില്‍ അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, വാര്‍ഡ് അംഗങ്ങളായ യു.എസ് സജി, രജിത ഷാജി, ബി.പി.ഒ എ.ആര്‍ ശ്രീജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ സോമന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി പി.മുഹമ്മദ് അഷ്‌റഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ ശിവരാമന്‍, ഹരിതസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
ചെറുവയല്‍ രാമനെ ആദരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സംഘടിപ്പിച്ച വികസന സദസ്സില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ഭരണസമിതി ആദരിച്ചു. വിവിധയിനം നെല്‍ വിത്തുകള്‍ സംരക്ഷിച്ച് കാര്‍ഷിക മേഖലയില്‍ പരമ്പരാഗത രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പഞ്ചായത്തിന്റെ ആദരവ്. പ്രകൃതിയെ സംരക്ഷിക്കേണ്ട തനത് രീതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപ്പാക്കുന്നതാണ് തന്റെ രീതികളെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്താല്‍ കാര്‍ഷിക മേഖലയില്‍ പ്രതികൂല സാഹചരമുണ്ടാകുപ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വളര്‍ന്നുവരുന്ന തലമുറയെ കാര്‍ഷിക പഠനത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായത്തിലെ അങ്കണവാടികുടുംബശ്രീഹരിതകര്‍മ്മസേനാആശാ പ്രവര്‍ത്തകര്‍ക്ക് ചെറുവയല്‍ രാമന്‍ ട്രോഫികള്‍ കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
k62zu7