കൃഷിയിടങ്ങളിലെ വൈദ്യുതവേലികള്‍ നിയമാനുസൃതമായി സ്ഥാപിക്കണം

കല്‍പ്പറ്റ: കൃഷിയിടങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പിവേലി സ്ഥാപിക്കുന്നവര്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. കമ്പി വേലി സ്ഥാപിച്ച് അതിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അംഗീകൃത ബി ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖാന്തരം ഐ.എസ്.ഐ നിലവാരമുള്ള ഫെന്‍സ് എനര്‍ജൈസര്‍ ഉപയോഗിച്ചാണ് വൈദ്യുതവേലി സ്ഥാപിക്കേണ്ടത്.നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ അപേക്ഷ നല്‍കി നിയമാനുസൃത അനുമതി നേടണമെന്നും ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വൈദ്യുതവേലിയുടെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് പുറമെ വൈദ്യുത ലൈനുകളുടെ താഴെയായി വേലി വരാതിരിക്കുന്ന തരത്തില്‍ ക്രമീകരിക്കേണ്ടതും അനിവാര്യമാണെന്ന് വകുപ്പ് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 295004


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
0tqrl2