വയനാട് വികസന പാക്കേജില്‍ 62 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയനാട് വികസന പാക്കേജിന്റെ ഭാഗമായി 62 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത 70 പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ജില്ലാ വികസന കോണ്‍ക്ലേവ് മുഖേനയും വിവിധ വകുപ്പുകളിലൂടെയും ലഭ്യമായ 200 കോടിയോളം രൂപയുടെ പദ്ധതികളില്‍ നിന്ന് വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനയിലൂടെ ജില്ലയുടെ ഏറ്റവും അത്യാവശ്യങ്ങളായ 75 പദ്ധതികളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇവയില്‍ 70 എണ്ണത്തിന് അംഗീകാരം ലഭിച്ചു.
ഇപ്പോള്‍ അംഗീകാരം ലഭിച്ച 62 കോടി രൂപയുടെ 70 പദ്ധതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലാതല ഭരണാനുമതി നല്‍കി എത്രയും പെട്ടെന്ന് നിര്‍വഹണം ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മരിയനാട് പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ 5 കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണുള്ളത്. ഇത് കൂടി ഉള്‍പ്പെടുമ്പോള്‍ വയനാട് വികസന പാക്കേജില്‍ ആകെ 67 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9hg2pi