കൊച്ചി കടവന്ത്രയില്‍ വന്‍ രാസലഹരി വേട്ട; വയനാട് സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി കടവന്ത്ര കൊച്ചി കടവന്ത്രയില്‍ രാസലഹരിയായ 88.93 ഗ്രാം മെത്താംഫെറ്റാമൈനുമായി വയനാട് സ്വദേശിയെ എറണാകുളം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങള്‍ പിടികൂടി. കോള്‍ ടാക്‌സി ഡ്രൈവറായ മാനന്തവാടി നല്ലൂര്‍നാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ജോബിന്‍ ജോസഫ് (26) ആണ് പിടിയിലായത്. ചോറ്റുപാത്രത്തിലെ ചോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫെറ്റാമൈന്‍.
ബാംഗ്ലൂരില്‍ നിന്നും രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് ഇടപാടുകാര്‍ക്ക് കൊടുക്കുവാന്‍ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ രാസ ലഹരി വില്‍പനയിലെ കൂട്ടാളികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍