ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര സൗജന്യമാക്കും.നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ യാത്രാ സൗജന്യത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയില്‍ പോകുന്ന രോഗികള്‍ക്ക് ഈ സേവനം ലഭ്യമാകും. ക്യാന്‍സര്‍ സെന്റുകള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍