വീടിന്റെ വാതില്‍ പൊളിച്ചു കയറി മോഷണം നടത്തിയയാളെ ദിവസങ്ങള്‍ക്കുള്ളില്‍ വലയിലാക്കി പനമരം പോലീസ്; പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്

പനമരം: വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറി സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തര്‍ ജില്ലാ മോഷ്ടാവിനെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി പനമരം പോലീസ്. നിരവധി മോഷണക്കേസില്‍ പ്രതിയായ പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കുന്നത്ത് വീട്ടില്‍ കെ. ഇജിലാല്‍(33)നെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മൈസൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കാപ്പ കേസിലും പ്രതിയാണ്.
29.09.2025 തീയതി രാത്രിയോടെയാണ് കാരക്കമല സ്വദേശിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണം നടന്നത്. ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണവളയും വീട്ടില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പനമരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടനെ കൃത്യമായ അന്വേഷണം നടത്തി പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൂത്താളി സ്വദേശി മുജീബ്, കരിമ്പുമ്മല്‍ ഉന്നതിയിലെ ബിജു എന്നിവരയടക്കം വിവിധ മോഷണക്കേസുകളിലെ പ്രതികളായ മൂന്നാമത്തെ കള്ളനെയാണ് പനമരം പോലീസ് പിടികൂടിയത്.
കുപ്പാടിത്തറയിലുള്ള ഇജിലാലിന്റെ വീട്ടിലും അഞ്ചാമൈല്‍, കാരക്കമലയിലുള്ള മോഷണം നടന്ന വീട്ടിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സ്വര്‍ണ്ണവള മാനന്തവാടിയിലെ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും റിക്കവറി ചെയ്തു കണ്ടെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍