പുതുശ്ശേരിയില്‍ വന്‍ മദ്യവേട്ട! 78.5 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടികൂടി

പുതുശ്ശേരി: പുതുശ്ശേരിയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനില്‍ നിന്നും അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 78.5 ലിറ്റര്‍ മാഹി മദ്യം എക്‌സൈസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി മാവുള്ളപറമ്പത്ത് എം.പി സജീവനെതിരെ കേസെടുത്തു.പുഴമുട്ടത്തില്‍ റോഡില്‍ ഇയ്യാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്തു നിന്നും കാറില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച മദ്യകുപ്പികളാണ് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖും സംഘവും പിടികൂടിയത്. എന്നാല്‍ എക്‌സൈസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പേ വീട്ടുടമയുടെ സ്‌കൂട്ടറുമെടുത്ത് സജീവന്‍ മുങ്ങി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മദ്യം സൂക്ഷിച്ച കെ എല്‍ 13 കെ 7353 നമ്പര്‍ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അടുത്തിടെയാണ് ഇയ്യാള്‍ സുഹൃത്തിനോടൊപ്പം പുതുശ്ശേരിയില്‍ ഹോട്ടല്‍ ആരംഭിച്ചത്. മാഹി മദ്യം അനധികൃത വില്‍പ്പനക്കാര്‍ക്ക് മൊത്തക്കച്ചവടത്തിനായി ശേഖരിച്ചതാണെന്നാണ് സൂചന. പ്രിവന്റീവ് ഓഫീസര്‍ പി.കെ ചന്ദു, സിഇഒമാരായ സജിലാഷ് കെ, സ്റ്റാലിന്‍ വര്‍ഗീസ്, വിശാഖ് വി, വനിതാ സിഇഒ അതുല്യ റോസ്, െ്രെഡവര്‍ അമീര്‍ സി.യു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍