തദ്ദേശ തെരഞ്ഞെടുപ്പ്: സ്വയംഭരണ സ്ഥാപനങ്ങളിലെ നറുക്കെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് 13, 14 തിയതികളിലും മുനിസിപ്പാലിറ്റികളുടെ 16 നും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 18 നും ജില്ലാ പഞ്ചായത്തിന്റെ 21 നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നറുക്കെടുപ്പിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പരമാവധി രണ്ടുപേരെ മാത്രമെ അനുവദിക്കുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 ന് രാവിലെ 10 മുതല്‍ 12.30 വരെ നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3.30 വരെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായാത്തുകളുടെ നറുക്കെടുപ്പ് നടക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, തരിയോട്, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 2.30 വരെ നടക്കും. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി, പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് അഞ്ച് വരെയും നടത്തും. മാനന്തവാടി നഗരസഭയിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10.30നും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ നറുക്കെടുപ്പ് രാവിലെ 11.30 നും കല്‍പ്പറ്റ നഗരസഭയിലെ നറുക്കെടുപ്പ് 2.30 നും നടക്കും. ഒക്ടോബര്‍ 18 ന് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. രാവിലെ 10.30 മുതല്‍ 11 വരെ പനമരം ബ്ലോക്കിലെയും 11 മുതല്‍ 11.30 വരെ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും 11.30 മുതല്‍ 12 വരെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെയും നറുക്കെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10.30 മുതല്‍ 11.30 വരെയും നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
yppxbc
yppxbc
h15cmd
