ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍

ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബാവലിയില്‍ നടത്തിയ സ്‌പെഷ്യല്‍ എന്‍ഡിപിഎസ് പരിശോധനയില്‍
നാല് ചക്ര ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് തിരുനെല്ലി പോലീസിന്റെ പിടിയിലായി.ഒന്നരക്കിലോയോളം കഞ്ചാവുമായി വാളേരി മൂളിത്തോട് വേരോട്ടുവീട്ടില്‍ മുഹമ്മദ്(46) നെയാണ് തിരുനെല്ലി എസ്‌ഐ സജിമോന്‍ പി. സെബാസ്റ്റ്യന്‍ അറസ്റ്റു ചെയ്തത്.
തിരുനെല്ലി പോലീസും ബാവലിയില്‍ ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു ഇന്ന് ഉച്ചയ്ക്കു ശേഷം നടത്തിയ പരിശോധനിയിലാണ് മുഹമ്മദ് പിടിയിലായത്. 1.400 ഗ്രാമിലധികം കഞ്ചാവാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പിന്‍സീറ്റിനടിയിലുള്ള അറയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടു ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. കഞ്ചാവുമായി മുമ്പും മുഹമ്മദ് പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്‌ഐ
ബിബിന്‍ ജോണ്‍ ബാബുജി, എഎസ്‌ഐ റോയ്‌സണ്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി. സുഷാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എച്ച്. ഹരീഷ്, ഡി.വൈ. നിധീഷ്, വി.എസ്. സുജിന്‍, കെ.വി. രഞ്ജിത്ത്, സിദ്ദിഖ് കയ്യാലക്കല്‍ എന്നിവരുമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍