വയനാട് ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി

കല്‍പ്പറ്റ: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കല്‍ വയനട്
ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. ബൂത്തുകളില്‍ 47,819 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ 467 കുട്ടികള്‍ക്കും യാത്രക്കാരായ 2,306 കുട്ടികള്‍ക്കും തുള്ളിമരുന്ന് ലഭിച്ചു. ആകെ 50,592 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി. ജില്ലയില്‍ ലക്ഷ്യമിട്ടിരുന്ന 58,050 കുട്ടികളില്‍ 87 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ബൂത്തില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഒക്‌ടോബര്‍ 13, 14, 15 തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം സന്ദര്‍ശിച്ച് പോളിയോ തുള്ളിമരുന്ന് നല്‍കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍