പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍

മീനങ്ങാടി: പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പോലീസിന്റെ പിടിയില്‍. മീനങ്ങാടി, കട്ടിരായന്‍ പാലത്തിനടിയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച നാല് പേരെയാണ് മീനങ്ങാടി എസ്.ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 2840 രൂപയും കസ്റ്റഡിയിലെടുത്തു. പനമരം, കരിമ്പുമ്മല്‍ ഉന്നതിയിലെ മുരുകന്‍ (43), മീനങ്ങാടി, പൊന്‍താട്ടില്‍ ഹൗസില്‍ രാമകൃഷ്ണന്‍ (76), പച്ചിലക്കാട്, കൊമ്പന്‍ വീട്ടില്‍ അബ്ദുള്ള (53), മീനങ്ങാടി, മട്ടത്തില്‍ വീട്ടില്‍ രവി (65) എന്നിവരെയാണ് പിടികൂടിയത്. എസ്.സി.പി.ഒ ശിവദാസന്‍, സി.പി.ഒമാരായ റിനു പോള്‍, അര്‍ജുന്‍, വില്‍സന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍