അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചു

കല്‍പ്പറ്റ: കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. അവശേഷിക്കുന്ന ദിവസങ്ങളില്‍ പി.വിനോദ്കുമാര്‍ ചെയര്‍മാനാകുമെന്നാണ് സൂചന. 2024 ഫെബ്രുവരി 7 നാണ് ടി.ജെ ഐസക് നഗരസഭാ ചെയര്‍മാനായത്. കഴിഞ്ഞമാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോണ്‍ഗ്രസ് നിയമിച്ചത്. 10 ദിവസത്തിനകം അടുത്ത ചെയര്‍മാനെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍