എംഡിഎംഎയും മെത്തഫിറ്റാമിനുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

കല്‍പ്പറ്റ: എംഡിഎംഎയും മെത്തഫിറ്റാമിനുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍ മുട്ടില്‍ ചെറുമൂവയല്‍ ചൊക്ലി വീട്ടില്‍ അബൂബക്കര്‍ എന്ന ഇച്ചാപ്പു (49) വിനെയാണ് കല്‍പ്പറ്റ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ പോലീസിനെ കണ്ടതില്‍ കൈവശമുണ്ടായിരുന്ന പൊതി വലിച്ചെറിയുകയും ഇത് കണ്ടെത്തി പരിശോധിച്ചപ്പേള്‍ 1.40 ഗ്രാം മെത്തഫിറ്റാമിന്‍ ആണെന്ന് മനസ്സിലാവുകയും തുടര്‍ന്ന് ഇയാളുടെ വീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച നിലയില്‍ 7.48 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു. കൂടാതെ 7 മൊബൈല്‍ ഫോണുകളും സിപ് ലോക്ക് കവറുകളും കസ്റ്റഡിടിലെടുത്തിട്ടുണ്ട്. ഇയാള്‍ ലഹരിവില്‍പ്പന നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മുന്‍പും ഇയാള്‍ ലഹരിക്കേസിലും, അടിപിടിക്കേസിലും, എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്. കല്‍പ്പറ്റ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഓ എ.യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജയപ്രകാശ്, അനന്തു തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍