നിരന്തരമായ ഗാര്‍ഹീക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവും 60000 രൂപ പിഴയും ശിക്ഷ

മീനങ്ങാടി: മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനില്‍ വീട്ടില്‍ ബൈജു (50) നെയാണ് 10 വര്‍ഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി (1) ജഡ്ജ് എ വി. മൃദുല ശിക്ഷിച്ചത്. 2021 ജൂലൈ നാലിന് പ്രതിയുടെ ഭാര്യയായ അംബിക (45) ഇയാള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് മീനങ്ങാടി പോലീസ് കേസെടുത്തത്. 1997 ഏപ്രില്‍ മാസം മതാചാര പ്രകാരം വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതല്‍ തന്നെ പ്രതി കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും അംബികയെ ഉപദ്രവിച്ചിരുന്നു. ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടില്‍ നിന്ന് പുറത്താക്കുന്നതും പതിവായിരുന്നു. പിന്നീട് നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിനെതിരെ കുറിപ്പെഴുതി അംബിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഗാര്‍ഹീക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ മീനങ്ങാടി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന സി.പി പോള്‍, പി.സി സജീവ് എന്നിവര്‍ കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് ബത്തേരി ഡി.വൈ.എസ്.പി ആയിരുന്ന വി.എസ് പ്രദീപ്കുമാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രൊസിക്ക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍