കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങള്‍ പിടിയില്‍

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പാതിരി വനഭാഗത്ത് റിസര്‍വ് വനത്തിനുള്ളില്‍ കേബിള്‍ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയിരുന്ന സഹോദരങ്ങള്‍. പിടിയില്‍. പാതിരി മാവിന്‍ചുവട് തടത്തില്‍ ബെന്നി (54), തടത്തില്‍ റെജി തോമസ് (57) എന്നിവരാണ് രാത്രികാല പരിശോധന നടത്തുന്ന പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരുടെ പിടിയിലായത്. പ്രതികളില്‍ നിന്നും 10 കിലോയില്‍ അധികം വരുന്ന കേഴമാനിന്റെ ഇറച്ചി, കത്തികള്‍, ഹെഡ് ലൈറ്റുകള്‍ എന്നിവ പിടികൂടി. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് എ.നിജേഷിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീജിത്ത് പി..എസ്, ജോജിഷ്‌കെ.കെ, പ്രഭീഷ് ടി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പാതിരി റിസര്‍വ്വ് വനത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതില്‍ കേഴമാനിന്റെ തലയും തൊലിയും അവശിഷ്ടങ്ങളും കുരുക്ക് വെച്ച് പിടികൂടാന്‍ ഉപയോഗിച്ച കേബിള്‍ കുരുക്ക് തുടങ്ങിയവയും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത കാലത്തായി പാതിരി ഭാഗത്ത് നിന്നും കുരുക്ക് വെച്ചു വന്യജീവികളെ പിടികൂടുന്ന രണ്ടാമത്തെ സംഘമാണ് പിടിയിലായത്. ഈ ഭാഗങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍