പരിശോധനാ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കൈക്കൂലി വാങ്ങി; ആര്‍ടിഒ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്
കോഴിക്കോട്: അമിതഭാരമുള്ള വാഹനങ്ങള്‍ക്ക് പിഴയിടാക്കുന്നത് മുന്‍കൂട്ടിയറിയിക്കാന്‍ വാഹന ഉടമയില്‍ നിന്ന് കൈകൂലിവാങ്ങിയ കല്‍പ്പറ്റ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡ്രൈവര്‍ക്ക് ഏഴു വര്‍ഷം കഠിനതടവ്. കെ.എ ബാലനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസ് വിവിധവകുപ്പുകളിലായി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയും അടയ്ക്കണം. വാഹന ഉടമയില്‍നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയതിന് 2017ലാണ് കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടിയത്.കൊച്ചിന്‍ വല്ലാര്‍പ്പാടം ടെര്‍ മിനലില്‍നിന്ന് ഫ്‌ളോറിങ് ടൈല്‍സ് കണ്ടെയ്‌നര്‍ ലോറിയില്‍ വയനാട്ടില്‍ വിതരണംചെയ്യുന്ന കമ്പനിയുടെ മാനേജിങ് പാട്ണറില്‍ നിന്നാണ് കൈക്കൂലിവാങ്ങിയത്.വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ലിജീഷ്, അരുണ്‍നാഥ് എന്നിവര്‍ ഹാജരായി. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്കുമാറ്റി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
