വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
മാനന്തവാടി: പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന വിഷന്‍ 2031 സാമൂഹ്യനീതി നാള്‍വഴികളും കാഴ്ചപ്പാടും സംസ്ഥാനതല സെമിനാര്‍ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ(ഒക്ടോബര്‍ 25) രാവിലെ 10 ന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. പത്ത് വര്‍ഷക്കാലം നടപ്പാക്കിയ വകുപ്പ് നടപ്പാക്കിയ വികസന പദ്ധതികള്‍ വിലയിരുത്തി ഭാവി കാഴ്ചപ്പാടുകളും സാമൂഹ്യ ലക്ഷ്യങ്ങളും രൂപീകരിക്കാനുള്ള കരട് നയ രേഖ മന്ത്രി അവതരിപ്പിക്കും. ഗോത്രവര്‍ഗ്ഗ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം, നൈപുണി പരിശീലനം, തൊഴില്‍, ഉപജീവനം, നിയമ പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാനതല സെമിനാറിന്റെ സമാപന സമ്മേളനം എം.പി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സെമിനാറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവും. മുന്‍മന്ത്രി എ.കെ ബാലന്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ധിഖ്, കെ. ശാന്തകുമാരി, വി.ശശി, യു.ആര്‍ പ്രദീപ്, കെ.എം സച്ചിന്‍ദേവ്, ഒ.എസ് അംബിക, കോവൂര്‍ കുഞ്ഞുമോന്‍, എം.എസ് അരുണ്‍കുമാര്‍, എ. രാജ, സി.കെ ആശ, പി.പി സുമോദ്, അഡ്വ. എ.പി അനില്‍കുമാര്‍, സി.സി മുകുന്ദന്‍, പി.വി ശ്രീനിജന്‍, പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ കൗശികന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി.ധര്‍മ്മലശ്രീ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രോംരാജ്, പിന്നാക്ക വിഭാഗ വകുപ്പ് ഡയറക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കിര്‍ത്താട്‌സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു, ലോകാരോഗ്യ സംഘടന മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, എസ്.സിഎസ്.ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു, എസ്.സി എസ്.ടി ഫെഡറേഷന്‍ ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസറ്റര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
