OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു

  • Keralam
25 Oct 2025

ഗുണ്ടല്‍പേട്ട: കര്‍ണാടക ബേഗൂരിന് സമീപം കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. കമ്പളക്കാട് കരിഞ്ചേരി അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് മരണപെട്ടത്. സഹയാത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും, മരണപെട്ട ജഫീറെയുടെ ഭര്‍ത്താവുമായ മടക്കിമല നുച്ചയില്‍ മുഹമ്മദ് ഷാഫി (32), ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (3) ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ മൈസൂര്‍ മാണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞു ബാംഗ്ലൂര്‍ വിമാന താവളത്തില്‍ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. മരണപെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ശേഷം രാത്രിയോടെ കമ്പളക്കാട് എത്തുമെന്നാണ് സൂചന.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show