നേട്ടങ്ങള്‍ അവതരിപ്പിച്ച് എടവക ഗ്രാമപഞ്ചായത്ത് വികസന സദസ്
നാലാംമൈല്‍: അഞ്ച് വര്‍ഷത്തെ മികച്ച നേട്ടങ്ങള്‍ അവതരിപ്പിച്ച് എടവക ഗ്രാമ പഞ്ചായത്ത് വികസന സദസ്. നാലാംമൈല്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിയാവണം വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ വികസന സദസ്സില്‍ അവതരിപ്പിച്ചു.
എടവക ഫാമിലി ഹെല്‍ത്ത് സെന്ററിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം, വാളേരി ഹോമിയോ ഡിസ്!പെന്‍സറിയ്ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം, ജില്ലയില്‍ കിടത്തി ചികിത്സയുള്ള ജില്ലയിലെ ഏക ആയുര്‍വേദ ആശുപത്രിയായ ദ്വാരക തുടങ്ങിവ ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് കൈവരിച്ച മികച്ച നേട്ടങ്ങളാണ്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എട്ട് സബ് സെന്ററുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ദ്വാരക ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പി യൂണിറ്റ്, പഞ്ചകര്‍മ്മ ചികിത്സക്ക് പുറമെ നേത്രരോഗ ചികിത്സയ്ക്കായി ഓട്ടോ ഡിക്ടറ്റോ മീറ്ററും സ്ഥാപിച്ചു. മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ചികിത്സക്കായി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. എടവക ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഫിസിയോതെറാപ്പി, എക്‌സ്‌റേ യൂണിറ്റുകള്‍ക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഓട്ടോമേറ്റഡ് ബയോ കെമിസ്ട്രി അനലൈസറടക്കം ആധുനിക സൗകര്യങ്ങളോടെ ലാബും പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തുതന്നെ ആദ്യമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കി സ്വന്തമായി ക്ലൈമറ്റ് ആക്ഷന്‍ പഠനം നടത്തി. ജി.ഐ.എസ് മാപ്പിങ് മുഖേന ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയതും എടവക പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. ഗ്രാമീണ റോഡുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നവീകരിച്ചു. െ്രെഡനേജുകള്‍ സോക്പിറ്റുകള്‍ നിര്‍മിച്ചു. പൊതുകിണറുകള്‍ നവീകരിച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്ത് നേട്ടങ്ങളായി. പുഴയോരങ്ങള്‍, തോടുകള്‍, കുളങ്ങങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചു. കൃഷിയിടങ്ങളില്‍ മണ്‍ കയ്യാലകള്‍ നിര്‍മിച്ച് മണ്ണൊലിപ്പ് തടയാനും മഴവെള്ളം മണ്ണിലേക്കിറങ്ങാനും പദ്ധതികള്‍ നടപ്പാക്കി. 415 വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ നിന്നും കണ്ടെത്തിയ 35 അതിദരിദ്ര കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി. ദ്വാരക ടൗണിനോട് ചേര്‍ന്ന് ബസ് ബേയിലെ മുകളിലത്തെ നിലയില്‍ ഷീ ലോഡ്ജ്, ഫിറ്റ്‌നസ് സെന്റര്‍ പൂര്‍ത്തിയാവുന്നു. തോണിച്ചാല്‍ ഇരുമ്പു പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിര്‍മാണവും തുടങ്ങി. മാനന്തവാടി ടൗണിനോട് ചേര്‍ന്ന് പാണ്ടിക്കടവില്‍ ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലിംഗസമത്വ പഠനം നടത്തി വീരാംഗനയെന്ന പുസ്തകം പുറത്തിറക്കി. മെന്‍സ്ട്രല്‍ കപ്പ് വിതരണം, വനിതകള്‍ക്ക് കരാട്ടെ, തായ്ക്വാണ്ടെ, കളരി പരിശീലനങ്ങള്‍ നല്‍കാന്‍ പദ്ധതികള്‍ നടപ്പാക്കി. മുഴുവന്‍ ക്ലാസ് റൂമുകളിലും ഇന്ററാക്റ്റീവ് എല്‍.ഇ.ഡി പാനല്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്‌കൂള്‍ എന്ന നേട്ടം എടവകയിലെ പള്ളിക്കല്‍ എല്‍.പി സ്‌കൂളിന് സ്വന്തമാണ്. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ടാലന്റ് ഹണ്ട് പദ്ധതിയിലൂടെ കുട്ടികളിലെ കായികശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളെഴുതുന്ന എല്ലാ കുട്ടികള്‍ക്കും സമഗ്ര പരിശീലനം നല്‍കുന്ന പ്രതിഭാ പോഷണം പദ്ധതിയിലൂടെ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്സ്, പരിശീലനം, മോഡല്‍ പരീക്ഷ, വിജയികള്‍ക്ക് പുരസ്‌കാരം എന്നിവ നല്‍കുന്നുണ്ട്. ഉന്നതികളിലെ കുട്ടികളിലെ പഠന നിലവാരം ഉയര്‍ത്തി തൊഴിലിന് തത്പരരാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍ജായി എന്ന പദ്ധതി നടപ്പാക്കി.
പ്രധാന ടൗണുകളില്‍ ബോട്ടില്‍ ബൂത്തുകള്‍, മാലിന്യം വേര്‍തിരിക്കാന്‍ ബിന്നുകള്‍ സ്ഥാപിച്ച് മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കൃഷിഭവന്‍ മുഖേന വിളകള്‍ക്ക് സബ്‌സിഡി, കുമ്മായ വിതരണം, പച്ചക്കറി, പഴവര്‍ഗ്ഗ തൈകള്‍ വിതരണം, കുരുമുളക്, തെങ്ങിന്‍ തൈ വിതരണം എന്നിവ നല്‍കുന്നുണ്ട്. കര്‍ഷകരുടെയും കുടുംബങ്ങളുടെയും സമൃദ്ധി ഉറപ്പാക്കാന്‍ ധനസഹായവും മൃഗവിതരണ പദ്ധതികളും നടപ്പാക്കി. ക്ഷീര കര്‍ഷകര്‍ക്കായി കൗ ലിഫ്റ്റിങ് മെഷീന്‍ വാങ്ങി. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ സഹായ സംരംഭങ്ങള്‍ ആരംഭിച്ചു. ജലനിധി, ജല്‍ജീവന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കി. സംസ്ഥാനത്തെ ഏറ്റവും നല്ല കുടിവെള്ള പദ്ധതികള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത് പഞ്ചായത്തിലെ രണ്ട് ജലനിധി യൂണിറ്റുകള്‍ക്കാണ്. മൂവായിരത്തോളം കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തിയാക്കുകയും ബാക്കിയുള്ളവയ്ക്കായുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയുമാണ്.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ അധ്യക്ഷനായ വികസന സദസില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ അയാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, അസിസ്റ്റന്റ് സെക്രട്ടറി അസീസ്, ഹെഡ് ക്ലര്‍ക്ക് ബൈജു, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
