വയനാട് സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍
ഒണ്ടയങ്ങാടി: മാനന്തവാടി സ്വദേശി മാത്യു.കെ മാര്‍ട്ടിന്‍ (28) നെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഒണ്ടയങ്ങാടി എടപ്പടി കോച്ചേരി വീട്ടില്‍ മാര്‍ട്ടിന്റേയും എല്‍സിയുടേയും മകനാണ് മാത്യു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുവരും.
ജോമോന്‍, ജോബിഷ് എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
