വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്
വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും വികസന പ്രക്രിയയില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ശശിക്ക് കൈമാറി പ്രകാശനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 327 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി. തനത് പദ്ധതികളായി ഓക്‌സിജന്‍ പാര്‍ക്ക്, മണിവയല്‍ പച്ചതുരുത്ത്, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആടിന്‍കൂട്, തൊഴുത്ത്, കോഴികൂട് നിര്‍മ്മാണം തുടങ്ങിയവ നടപ്പാക്കി. കൂടാതെ, ഉണരാം ഉയരാം പദ്ധതിയിലൂടെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്!ടോപ്പുകള്‍ വിതരണം ചെയ്തു. ആയുര്‍ ആരോഗ്യം, മെന്‍സ്ട്രല്‍ കപ്പ് വിതരണം, സമഗ്ര വയോജന ആരോഗ്യ പദ്ധതി, ഇഗുരുകുലം, ബേബി ഹെല്‍ത്ത് ഷോ, വന്ദനം വയോജനക്ഷേമ പദ്ധതി, കെയര്‍ ഫോര്‍ ലൗ സെര്‍വിക്കല്‍ ക്യാന്‍സര്‍, ഗ്രീന്‍സ് കഫെറ്റീരിയ, സുഗതകുമാരി സ്മൃതിവനം, ആരോഗ്യ പോഷണം പദ്ധതി, ഓഗ്മെന്റഡ് വെതര്‍ സ്‌റ്റേഷന്‍, അഗ്രോ റൂട്ട് പദ്ധതി, ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ മീനങ്ങാടി തുടങ്ങി നിരവധി നൂതനാശയങ്ങള്‍ പഞ്ചായത്ത് വിജയകരമായി നടപ്പാക്കി.
മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വ്യാപാര സമുച്ചയം യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചയായി. സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കാന്‍ മാലിന്യ പരിപാലന പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും കാര്‍ഷിക മേഖലയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കണമെന്നും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. പരിസ്ഥിതി സൗഹൃദ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വാസുദേവന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ലത ശശി, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാല്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബാവ പാലക്കുന്ന്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന്‍ പിള്ള, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
