ക്ഷേത്രസംരക്ഷണ സമിതി നാമജപഘോഷയാത്ര നടത്തി
 
          
            
                മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചന്ദനമുട്ടികള്‍ കാണാതായ സംഭവത്തിന്‍ കുറ്റക്കാരായ മുഴുവന്‍ പേരുടേയും പേരില്‍ നടപടി ആവശ്യപ്പെട്ട് കേരള ക്ഷേത്രസംരക്ഷണ സമിതി വള്ളിയൂര്‍ക്കാവിലേക്ക് നാമജപ ഘോഷയാത്ര നടത്തി. മീനങ്ങാടി നര നാരായണാശ്രമ മഠാധിപതി സ്വാമി ഹംസാനന്ദപുരി  നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറിഎസ്. പ്രബോധ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.കെ. ഗോപി, 
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.മധു, ബിബിത മനോജ്, ഭട്ടതിരിപ്പാട്, ശ്രീനിവാസന്‍, ഓമന രവീന്ദ്രന്‍, കെ. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
