'വയനാട്ടില്‍ സിപ്പ്‌ലൈന്‍ അപകടം' വ്യാജ എഐ വീഡിയോ; പോലീസ് കേസെടുത്തു
 
          
            
                കല്‍പ്പറ്റ: വയനാട്ടിലെ വിനോ ദസഞ്ചാരകേന്ദ്രത്തില്‍ സിപ്പ് ലൈന്‍ പൊട്ടിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ എന്ന വാദത്തോടെ വ്യാജ എഐ വീഡിയോ സാമൂഹികമാധ്യമ ങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വയനാട്‌സൈബര്‍ പോലീസ് കേസെടുത്തു.കുഞ്ഞുമായി യുവതി സിപ്പ് ലൈനില്‍ പോകാന്‍ തയ്യാറാകുന്നതിനിടെ ലൈന്‍ പൊട്ടുന്നതും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് താഴേക്കുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ സിസിടിവി ദൃശ്യം എന്നതരത്തിലായിരുന്നു പ്രചാരണം. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ സൈബര്‍ പോലീസ് വിഷയത്തിലിടപ്പെടുകയും 
എഐ നിര്‍മിത വ്യാജദൃശ്യ മാണിതെന്ന്  വ്യക്തമാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഭീതി യുണ്ടാക്കുന്നതും വിനോദസ ഞ്ചാരമേഖലയെ ബാധിക്കുന്ന തുമായതിനാല്‍ സംഭവത്തില്‍ വയനാട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ നേരിട്ട് കേസെടുക്കുകയാണ് ചെയ്തത്. ഐ ടി നിയമത്തിലെ വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.'അഷ്‌കര്‍ അലി റിയാക്ട്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
