പതിനാല് വയസ്സുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആര്യദേവിന്റെ അച്ഛന്‍ അനിലിന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ക്കായി ഇളയച്ഛന്റെ പെരുങ്കോടയിലെ വീട്ടിലെത്തിയതായിരുന്നു ആര്യദേവ്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കവെ പുഴയില്‍ പോയ ബോള്‍ എടുക്കാനായി പുഴയിലിറങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരു മണിക്കൂറിന് മുകളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പുഴയിലകപ്പെട്ട കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. രമ്യയാണ് അമ്മ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
