വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
പുല്‍പള്ളി: വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്‍പ്പന നടത്തി കിട്ടിയ പണവുമായി ഒരാള്‍ പിടിയില്‍. പുല്‍പ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടില്‍ വീട്ടില്‍ എം.ഡി ഷിബു (45) വിനെയാണ് പുല്‍പള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയില്‍ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ 10 കുപ്പികളിലായി 5 ലിറ്റര്‍ വിദേശമദ്യവും വില്‍പ്പനയിലൂടെ നേടിയ 8500 രൂപയും പിടിച്ചെടുത്തു. പുല്‍പ്പള്ളി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
