തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; വയനാട് ജില്ലാതല എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നടത്തി
മാനന്തവാടി: വയനാട് ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി എന്യൂമറേഷന്‍ ഫോം കൈമാറി. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊടുമയില്‍ ഉന്നതി ഊര് മൂപ്പന്‍ കൂപ്പിയ്ക്കും കുടുംബാംഗങ്ങള്‍ക്കും കളക്ടര്‍ എന്യൂമറേഷന്‍ ഫോം നല്‍കി. സിനിമ സംവിധായകന്‍ നിതിന്‍ ലൂക്കോസിന് സബ് കളക്ടര്‍ അതുല്‍ സാഗര്‍ എന്യൂമറേഷന്‍ ഫോറം നല്‍കി.
2002ലെ വോട്ടര്‍ പട്ടിക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത മുഴുവന്‍ സമ്മതിദായകരുടെയും വീടുകളില്‍ ബൂത്ത്തല ഓഫീസര്‍മാരെത്തി എന്യൂമറേഷന്‍ ഫോം കൈമാറി വിവരശേഖരണം നടത്തും. ഡിസംബര്‍ നാല് വരെയാണ് വിവര ശേഖരണം നടക്കുക. ഡിസംബര്‍ ഒന്‍പതിന് പ്രാഥമിക വോട്ടര്‍ പട്ടികയും 2026 ഫെബ്രുവരി ഏഴിന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന ബി.എല്‍.ഒമാര്‍ക്ക് രേഖകള്‍ ഒന്നും നല്‍കേണ്ടതില്ല. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, മാനന്തവാടി തഹസില്‍ദാര്‍ പി.യു സിതാര, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോബി ജെയിംസ്, ഇ.എല്‍.സി ജില്ലാ കോഓഡിനേറ്റര്‍ എസ് രാജേഷ്‌കുമാര്‍ ആര്‍.ഡി.ഒ സീനിയര്‍സൂപ്രണ്ട് വി.ആര്‍ ജയപ്രകാശ്, ബി.എല്‍.ഒ വി.വി വിജില്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
