മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട;ഒന്നരക്കോടിയോളം രൂപ പിടികൂടി
മീനങ്ങാടി: വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജിയുടെ മേല്‍നോട്ടത്തില്‍ സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് എന്നിവരടങ്ങുന്ന എക്‌സൈസ് സംഘം സംയുക്തമായി ഇന്ന് പുലര്‍ച്ചെ മൈസൂര്‍ കോഴിക്കോട് ദേശീയപാതയില്‍ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ നിയമവിരുദ്ധമായി രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തി ആറ് ലക്ഷത്തി ഒന്‍പതിനായിരം രൂപ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കര്‍ണാടക കെഎസ്ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അമ്മത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റസാക്കില്‍ നിന്നാണ് പണം പിടികൂടിയത്. പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. എക്‌സൈസ് വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ് എം.ബി, പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കെ.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് വി.ബി, അമല്‍ തോമസ് എം.ടി, ബിനു എം.എം, അജ്മല്‍.കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനി പി.എം, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ ബാലചന്ദ്രന്‍ കെ.കെ എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
