ഭക്ഷ്യവിഷബാധ; 10 പേര്‍ ചികിത്സ തേടി
അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 10 പേര്‍ ചികിത്സ തേടി. കാട്ടിക്കുളം സ്വദേശിയും അഞ്ചു കുന്നില്‍ താമസിക്കുന്നതുമായ രാഹുല്‍ പ്രസന്നന്‍ (32), ഭാര്യ അഞ്ജലി (28), കൂളിവയല്‍ സ്വദേശികളായ ചക്കിങ്ങല്‍ നാസര്‍ (47), മക്കളായ മുഹമ്മദ് ഫാസില്‍ (23), ഫസ്‌ന ഷെറിന്‍ (22), ഫാത്തിമ ഫെമ്‌റിന്‍ (19), അഞ്ചുകുന്നില്‍ താമസിക്കുന്ന രാമചന്ദ്രന്‍ ,ഭാര്യ ജയപ്രിയ, നിഷാന്ത്, ലിമിനേഷ് എന്നിവരാണ് എന്നിവരാണ് ചികിത്സ തേടിയത്. ഒക്ടോബര്‍ 31 ന് അഞ്ചുകുന്ന് അറബിക് കിച്ചന്‍ എന്ന ഹോട്ടലില്‍ നിന്നും ഷവര്‍മ, വെജിറ്റബിള്‍ സാന്‍വിച്ച്, മയോണൈസ് എന്നിവയാണ് ഇവര്‍ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം, പനി, ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരില്‍ നാസറിന്റെ മക്കളും, രാഹുലും അഞ്ജലിയും പിന്നീട് മാനന്തവാടി മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു.
കൂടുതല്‍ അവശത നേരിട്ട ഗര്‍ഭിണി കൂടിയായ അഞ്ജലിയെ വിദഗ്ധ പരിശോധനക്കും, ചികിത്സക്കുമായി ബന്ധുക്കള്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ രണ്ട് മാസം മുന്‍പ് മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിലും, വിശ്വാസ്യതയോടും കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും സംഭവം നടന്നതായി പറയുന്ന ദിവസം നിരവധിയാളുകള്‍ ഷവര്‍മയും മറ്റും കഴിച്ചിരുന്നതായും ആരും തന്നെ പരാതി പറഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
