കടമാന്‍തോട് പദ്ധതി; ആശങ്ക പരിഹരിക്കണം: കെ.എല്‍ പൗലോസ്
പുല്‍പ്പള്ളി: നിര്‍ദ്ദിഷ്ട കടമാന്‍തോട് അണക്കെട്ടിന്റെ ഡി.പി.ആര്‍. തയാറാക്കുന്നതിന് മുമ്പ് ജനപ്രതിനിധികളും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ പൊതു പ്രവൃത്തകരുമായി ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ജില്ലാ കലക്ടറും കാവേരി പ്രോജക്ട എഞ്ചിനീയര്‍മാരും ചര്‍ച്ചക്ക് തയാറാകണമെന്ന് കെ. പി.സി.സി. ജനറല്‍ സിക്രട്ടറിയും പ്രിയങ്കാ ഗാന്ധി എം.പി.യുടെ പ്രതിനിധിയുമായ കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട പദ്ധതിക്ക് വേണ്ടിയുള്ള സര്‍വ്വേ പൂര്‍ത്തിയായാല്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുല്‍പള്ളി പഞ്ചായത്ത് ജനപ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍നടപടികളിലേക്ക് പോകൂ എന്ന കവേരി പ്രോജകട് അധികൃതരുടെ വാക്കുപാലാക്കാന്‍ തയാറാകണം. അണക്കെട്ടിന്റെ ഉയരം, വെള്ളത്തില്‍ മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയെത്ര അതിനുള്ള കോംമ്പന്‍സേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയകാര്യങ്ങളില്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. അത് പരിഹരിച്ചശേഷമേ ഡി. പി. ആര്‍. നടപടികളിലേക്ക് കടക്കാവൂയെന്നും അല്ലാത്ത പക്ഷം കടുത്ത എതിര്‍പ്പ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുമെന്നും കെ. എല്‍ പൗലോസ് മുന്നറിയിപ്പ് നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
