വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
വൈത്തിരി: കായികരംഗത്ത് വയനാട് ജില്ലയില്‍ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിന്‍. വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കൂടുതല്‍ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കളിസ്ഥലങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി സ്‌റ്റേഡിയം നവീകരണത്തിനായി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. കായികക്ഷേമ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ കൂടി ഉപയോഗിച്ചാണ് മിനി സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഴയ വൈത്തിരിയില്‍ കളിസ്ഥലത്തിന് വേണ്ടി ഭൂമി വിട്ട് നല്‍കിയ വൈത്തിരി സ്വദേശി ഉസ്മാന്‍ മദാരിയെ മന്ത്രി ചടങ്ങില്‍വെച്ച് ആദരിച്ചു.
ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, എല്‍സി ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ തോമസ്, ഒ ജിനിഷ, എന്‍.ഒ ദേവസ്സി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം മുഹമ്മദ് അഷ്‌റഫ്, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സജ്‌ന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കായികതാരങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
