പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ് പദ്ധതി: വയനാട് ജില്ലാതല ശില്‍പശാലയും കാര്‍ഷിക പ്രദര്‍ശനവും നടത്തി
പനമരം: കാര്‍ഷിക മേഖലയില്‍ സൂക്ഷമ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് പദ്ധതിയുടെ ജില്ലാതല ശില്‍പശാലയും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൂക്ഷ്മ ജലസേചന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.കര്‍ഷക ക്ഷേമവും കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്നതാണ് പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് പദ്ധതി. ജലസേചന കാര്യക്ഷമതയിലൂടെയും ശാസ്ത്രീയമായ ജലവിനിയോഗത്തിലൂടെയും കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടിയില്‍ കര്‍ഷകര്‍ക്ക് ജലസേചന സാങ്കേതികതകളെക്കുറിച്ചുള്ള ബോധവത്കരണം, പ്രായോഗിക പരിശീലനം, പദ്ധതികളെക്കുറിച്ചുള്ള അവബോധം എന്നിവ നല്‍കി. സൂക്ഷ്മ ജലസേചന പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ ജലോപയോഗത്തിലൂടെ കൂടുതല്‍ വിളവെടുപ്പ് ഉറപ്പാക്കാന്‍ കഴിയും. ഡ്രിപ്പ്, മൈക്രോ സ്പ്രിങ്ക്ലര്‍ തുടങ്ങിയ ആധുനിക ജലസേചന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണവും ഉറപ്പാക്കുാനാവും.
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജി വര്‍ഗീസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ഡി രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രകാശന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗോപിക സുബ്രഹ്മണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.എസ് സുമിന, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍ സുരേഷ്, വനമിത്ര അവാര്‍ഡ് ജേതാവ് ശശീന്ദ്രന്‍ തെക്കുംതറ, കര്‍ഷകോത്തമ പുരസ്‌കാര ജേതാവ് റോയി കവളക്കാട്ട്, ജില്ലാ എ.ഡി.സി അംഗം ബാലകൃഷ്ണന്‍ കമ്മന എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
