അനീഷ് മാമ്പള്ളി പോലീസ് കസ്റ്റഡിയില്‍

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ കാനാട്ട് മലയില്‍ തങ്കച്ചന്റെ വീട്ടില്‍ കര്‍ണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസില്‍ പ്രതിയായ മരക്കടവ് സ്വദേശിയും മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ്പ്രസിഡന്റുമായ അനീഷ് മാമ്പള്ളിയെ പോലീസ് പിടികൂടി. കുടക് കുശാല്‍ നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. കാനാട്ട് മല തങ്കച്ചന്‍ കേസില്‍ ഉള്‍പ്പെട്ട് 17 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ പ്രതിയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ബാംഗ്ലൂരില്‍ പോലീസ് സംഘം എത്തിയപ്പോള്‍ കുശാല്‍നഗറിലേക്ക് ഇയാള്‍ കടക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന ഇയാളെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്നും നസസ്‌പെന്‍ഡ് ചെയ്തിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍