അമ്പലവയലില്‍ ഓടുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അമ്പലവയല്‍: അമ്പലവയലില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂര്‍ണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 1:30ഓടെ മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് മുന്‍വശത്താണ് സംഭവം.ഓടുന്നതിനിടെ ബൈക്കില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം ബൈക്ക് പൂര്‍ണ്ണമായി തീനാളങ്ങളില്‍ അമരുകയായിരുന്നു.വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍