ബ്രഹ്മഗിരി സൊസൈറ്റി കൊള്ള; പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ച് മുസ്‌ലിംലീഗ്

സുല്‍ത്താന്‍ ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റിയില്‍സിപിഎം നേതാക്കള്‍ നടത്തിയ കൂട്ട് കൊള്ള ക്കെതിരെ മുസ്‌ലിംലീഗ് പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചു.ഇന്ന് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിയോജക മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.ബ്രഹ്മഗിരിയിലെ നിക്ഷേപകരുടെ 120 കോടിയലധികം വരുന്ന രൂപകള്‍ കൊള്ള നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. നിക്ഷേപകര്‍ പലരും കബളിക്കപ്പെട്ടു എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്ന നിക്ഷേപകരുടെ പരാതി പോലും സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ല എന്ന് ഏറെ ഗൗരവമുള്ള വിഷയമാണ്. നിക്ഷേപകരുടെ പൈസ എത്രയും വേഗം സിപിഎം നല്‍കാന്‍ തയ്യാറാകണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് മുസ്‌ലിംലീഗ് മുന്നറിയിപ്പ് നല്‍കി.പ്രകടനത്തിന് ശേഷം സ്വതന്ത്ര മൈതാനില്‍ വെച്ച് പ്രതിഷേധ സംഗമവും നടന്നു. പരിപാടിക്ക് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്,മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ അബ്ദുള്ള മാടക്കര, പി. പി അയ്യൂബ്,നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എം എ അസൈനാര്‍,ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,ട്രഷറര്‍ വി ഉമ്മര്‍ മുസ്‌ലിംലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ മുസ്തഫ കണ്ണോത്ത്, ടി എം ഹൈറുദ്ദീന്‍, സിപി മുനീര്‍, കെ പി അഷ്‌കര്‍, പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികളായ ഷബീര്‍ അഹമ്മദ്, ടി അവറാന്‍,പി മൊയ്തീന്‍,അഷറഫ് ചീരാല്‍,മുഹമ്മദ് ബഷീര്‍, മഹ്ദൂമി പുല്‍പ്പള്ളി,അലവി മഞ്ഞപ്പാറ,റിയാസ് കൂടത്താള്‍, എന്‍ എം ഇസ്മായില്‍, കെ കെ അബൂബക്കര്‍, ഇബ്രാഹിം തൈതോടി, കെ നൂറുദ്ദീന്‍,മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സമദ് കണ്ണിയന്‍, സി കെ മുസ്തഫ, അസീസ് വേങ്ങൂര്, ഇ പി ജലീല്‍,അന്‍സാര്‍ മണിച്ചിറ,അമീന്‍ മുക്താര്‍, കര്‍ഷകസംഘം നേതാക്കളായ ഖാലിദ് വേങ്ങൂര്‍,ലത്തീഫ് അമ്പലവയല്‍, ഷംസു കൈപ്പഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍