എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000

തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 87,000 രൂപയിലെത്തി. ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 10,875 രൂപയിലെത്തി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 86,760 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു സ്വര്‍ണവില. ഇതിന് പിന്നലായെണ് ഈ മാസം ആദ്യം തന്നെ 87,000ലേക്ക് കടന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില.സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.ഒരു പവന്റെ ആഭരണം വാങ്ങാന്‍ 1 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്ക്. ജിഎസ്ടിയും പണിക്കൂലിയും കൂട്ടുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന്റെ വില ഒരു ലക്ഷം കടക്കും. ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍